തിരുവനന്തപുരം: ബ്രാൻഡ് പരിഷ്കരണത്തിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബൽ പേരിലെ ഗ്ലോബൽ എന്ന ഭാഗം ഒഴിവാക്കി. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ കമ്പനിയുടെ ഔദ്യോഗിക പേര് ഇനിമുതൽ യുഎസ്ടി എന്നാകും.
1999 ൽ അമേരിക്കയിലെ അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പിന്റെ മേധാവിയായ ജി എ മേനോനാണ് കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്. കേരളത്തിലെ ആദ്യ യൂണികോൺ ഐടി കമ്പനിയാണ് യുഎസ്ടി.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഒരു ബില്യൺ ഡോളറിൽ കൂടുതൽ (100 കോടി രൂപ) മൂല്യമുളള കമ്പനികളെയാണ് യൂണികോൺ കമ്പനികളായി കണക്കാക്കുന്നത്. കമ്പനിയുടെ ലോഗോയിലും വെബ്സൈറ്റ് വിലാസത്തിലും മാറ്റമുണ്ട്.