Home National തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് വർഷത്തിൽ പൊങ്കൽ കിറ്റ്; 2500 രൂപ വീതം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി

തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് വർഷത്തിൽ പൊങ്കൽ കിറ്റ്; 2500 രൂപ വീതം നല്‍കുമെന്ന് എടപ്പാടി പളനിസ്വാമി

0

ചെന്നൈ: തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി. 2021 ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 2.6 കോടി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും. പൊങ്കല്‍ ഉത്സവത്തിന് മുമ്പ് തുക വിതരണം ചെയ്യും.

2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ജനുവരി 14 നാണ് പൊങ്കല്‍. സമ്മാനങ്ങളുടെ വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഗുണഭോക്താക്കൾക്ക് ടോക്കണുകൾ നൽകും. ഇതിൽ സമ്മാനം വാങ്ങാൻ എത്തേണ്ട തീയതിയും സമയവും നൽകും.

റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, കരിമ്പിന് പുറമെ 8 ഗ്രാം ഏലയ്ക്കയും നൽകും. ഇവ ഒരു തുണി സഞ്ചിയിൽ പൊതിഞ്ഞാവും നൽകുക,- മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എഐഎഡിഎംകെയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കൽ സമ്മാനത്തിന്റെ പ്രഖ്യാപനവും.

LEAVE A REPLY

Please enter your comment!
Please enter your name here