കൊറോണ വാക്​സിനെതിരെ രൂക്ഷ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൾസനാരോ

സാവോ പോളോ: കൊറോണ വാക്​സിനെതിരെ വിമർശനവുമായി ബ്രസീൽ പ്രസിഡന്‍റ്​ ജെയിർ ബോൾസനാരോ. ഫൈസറിന്‍റെ കൊറോണ വാക്​സിൻ ജനങ്ങളെ മുതലകളോ താടിയുള്ള സ്​ത്രീകളോ ആക്കി മാറ്റുമെന്ന്​ ബോൾസനാരോ പറഞ്ഞു.

കൊറോണവാക്​സിന്‍റെ പാർശ്വഫലങ്ങളിൽ ഫൈസറിന്​ ഒരു ഉത്തരവാദിത്തവുമില്ല. അവരുടെ കരാറിൽ അത്​ വ്യക്​തമാണ്​. വാക്​സിൻ ഉപയോഗിച്ച്​ നിങ്ങളൊരു മുതലയായി മാറിയാൽ അതിന്​ പൂർണ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

കൊറോണ വാക്​സിൻ ഉപയോഗിക്കുന്നവർക്ക്​ അമാനുഷിക ശക്​തി ലഭിച്ചേക്കാം. ചിലപ്പോൾ സ്​ത്രീകൾക്ക്​ താടി വളരും. സ്​ത്രീകളുടെ ശബ്​ദത്തിൽ പുരുഷൻമാർ സംസാരിക്കും. അവർക്ക്​ വാക്​സിൻ ഉപയോഗിച്ച്​ എന്ത്​ വേണമെങ്കിലും ചെയ്യാമെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ആരോപിച്ചു.