കൊറോണ വാക്സിൻ രണ്ടു ഡോസ് എടുത്തവർക്ക് മികച്ച രോഗപ്രതിരോധ ശേഷിയെന്ന് ഓക്സ്ഫർഡ്

ലണ്ടൻ: ഓക്സ്ഫഡിന്റെ കൊറോണ വാക്സിൻ രണ്ടു ഡോസ് എടുത്തവർക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി സർവകലാശാല. ഒരു ഡോസ് പൂർണ്ണമായി നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിൻ നൽകുമ്പോൾ ലഭിക്കുന്നുവെന്നാണ് കാണിക്കുന്നത്.

ഓക്സ്ഫഡ്-അസ്ട്രസെനക്ക കൊറോണ വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങൾ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ടുഡോസ് വാക്സിൻ പരീക്ഷച്ചതായും സർവകലാശാല വ്യക്തമാക്കി.

‘ഒരു ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ പ്രതിരോധ ശേഷിയാണ് ബൂസ്റ്റർ ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നത്’ഓക്സ്ഫഡിന്റെ പ്രസ്താവനയിൽ പറയുന്നു. വാക്സിൻ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.