Home State സംസ്ഥാനത്ത് ജെഡിഎസ് പിളർപ്പിലേക്ക്; സികെ നാണുവിഭാഗം യോഗം നാളെ

സംസ്ഥാനത്ത് ജെഡിഎസ് പിളർപ്പിലേക്ക്; സികെ നാണുവിഭാഗം യോഗം നാളെ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജെഡിഎസ് പിളർപ്പിലേക്കെന്ന് സൂചന. മുൻ സംസ്ഥാന അധ്യക്ഷൻ സികെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചിരിക്കുകയാണ്.

നാണു പ്രസിഡണ്ടായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര തീരുമാനം യോഗം അംഗീകരിക്കില്ല. അതേസമയം നാണു നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. മുൻ സെക്രട്ടറി ജനറൽ ജോ‍ർജ്ജ് തോമസിൻ്റെ നേതൃത്വത്തിലാകും യോഗം ചേരുക. നാണുവിനെ മാറ്റി മാത്യു ടി തോമസിനെ പ്രസിഡണ്ടാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണുവിഭാഗത്തിൻ്റെ നിലപാട്.

ഇതോടെ സംസ്ഥാനത്ത് ജെഡിഎസിന് രണ്ട് സംസ്ഥാന കമ്മിറ്റികൾ നാളെ മുതൽ നിലവിൽ വരും. തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് പറഞ്ഞ് തൽക്കാലം ഇടതുമുന്നണിയിൽ തുടരാനാണ് നാണുപക്ഷത്തിന്റെ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here