Home National കോടതിയലക്ഷ്യം; കുനാൽ കാംറയ്ക്കും രചിത തനേജയ്ക്കുമെതിരേ സുപ്രീംകോടതി നോട്ടീസ്

കോടതിയലക്ഷ്യം; കുനാൽ കാംറയ്ക്കും രചിത തനേജയ്ക്കുമെതിരേ സുപ്രീംകോടതി നോട്ടീസ്

0

ന്യൂഡെൽഹി: ഹാസ്യകലാകാരൻ കുനാൽ കാംറയ്ക്കും കാർട്ടൂണിസ്റ്റ് രചിത തനേജയ്ക്കും കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇരുവരും ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

റിപ്പബ്ലിക്ക് ടി വി എഡിറ്റർ എൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിനാണ് കുണാൽ കാംറയ്ക്കെതിരായ കോടതി അലക്ഷ്യ ഹർജി.

ബിജെപിയുമായി കോടതി സഹകരിക്കുന്നുവെന്നാരോപിച്ച് വരച്ച കാർട്ടൂണിനാണ് രചിത തനേജയ്ക്കെതിരായ കോടതി അലക്ഷ്യ ഹർജി. ഇരുവർക്കും എതിരായ കോടതി അലക്ഷ്യ നടപടികൾക്ക് നേരത്തെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here