നൈജീരിയയിൽ ബോക്കോഹറാം മുസ്ലീം ഭീകരർ തട്ടിക്കൊണ്ടുപോയ 333 സ്കൂൾ വിദ്യാർത്ഥികളെ വിട്ടയച്ചു

അബൂജ: നൈജീരിയയിൽ സ്‌കൂളിൽ നിന്നും ബോക്കോ ഹറാം മുസ്ലീംഭീകരർ തട്ടിക്കൊണ്ടുപോയ 333 വിദ്യാർത്ഥികളെ വിട്ടയച്ചു. കറ്റ്സിന ഗവർണറാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഉടൻ വീടുകളിൽ മടങ്ങിയെത്തുമെന്നും ആരെയും ഭീകരർ വധിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കറ്റ്സീനയിലെ സ്‌കൂളിൽ നിന്നും ഭീകരർ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. തോക്കുമായി എത്തിയ ഭീകരർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി പോകുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ബോക്കോ ഹറാം സംഘടന രംഗത്ത് വന്നത്. അതേസമയം വിദ്യാർത്ഥികളെ മോചിപ്പിച്ചത് എങ്ങിനെയെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.