ജനീവ: ലോകത്തെ വിറപ്പിച്ച കൊറോണയുടെ ഉദ്ഭവം എവിടെനിന്നാണെന്ന് അറിയാൻ ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ 10 ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനിൽ എത്തും. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിനായി ഡബ്ല്യുഎച്ച്ഒയെ ചൈന അനുവദിച്ചത്.
വുഹാനിലെ മൃഗങ്ങളെ വിൽക്കുന്ന മാർക്കറ്റിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്നത്. രോഗകാരണത്തിന്റെ ഉദ്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയിൽ ഇത്തരം വൈറസുകൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു.
.നാലോ അഞ്ചോ ആഴ്ച നീളുന്ന പരിശോധനയാവും ഡബ്ല്യുഎച്ച്ഒ സംഘം വുഹാനിൽ നടത്തുക.