Home National അഞ്ച് വിദ്യാർത്ഥികളെ നിരന്തരം പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

അഞ്ച് വിദ്യാർത്ഥികളെ നിരന്തരം പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

0

ഹൈദരാബാദ്: പ്രധാനാധ്യാപകൻ അഞ്ച് വിദ്യാർത്ഥികളെ നിരന്തരമായി പീഡിപ്പിച്ചതായി പരാതി. തെലങ്കാന ഭദ്രാദി കോകഗുഡം ജില്ലയിലാണ് സംഭവം. ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർത്ഥിനികളാണ് ക്രൂരതക്ക് ഇരയായത്. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യത്യസ്ത ദിവസങ്ങളിൽ അധ്യാപകർക്ക് കുട്ടികൾക്ക് ക്ലാസെടുക്കാമെന്ന് സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്ന് പ്രധാന അധ്യാപകനും മറ്റൊരു അധ്യാപകനും ഓഗസ്റ്റ് മുതൽ ക്ലാസെടുത്തിരുന്നു. ഈ അവസരത്തിലാണ് പ്രധാന അധ്യാപകൻ കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. രണ്ട് കുട്ടികൾക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ കുട്ടികൾ അധ്യാപകൻ ബലാത്സംഗം ചെയ്തതായി അമ്മമാരെ അറിയിച്ചു.

അശ്ലീല വിഡിയോ കുട്ടികൾക്ക് കാണിച്ച് അതുപോലെ ചെയ്യാനാവശ്യപ്പെടുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആദിവാസി മേഖലയിലെ സ്‌കൂളിലാണ് സംഭവമെന്നും ഇരായയ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും ജില്ലാ പൊലീസ് ഓഫിസർ സുനിൽ ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here