ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് കൊറോണ സ്ഥിരീകരിച്ചു

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന് കൊറോണ സ്ഥിരീകരിച്ചു. പ്രസിഡന്റ് സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. അടുത്ത ഒരാഴ്ച പ്രസിഡന്റ് നിരീക്ഷണത്തിലായിരിക്കുമെന്നും ചുമതലകൾ വീട്ടിലിരുന്ന് വഹിക്കുമെന്നും ഓഫിസ് അറിയിച്ചു.

പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചതായും, ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ തന്നെ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഫ്രാന്‍സിലെ കൊറോണ ചട്ടങ്ങള്‍ അനുസരിച്ച്‌ ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്ന് പ്രവര്‍ത്തനം നടത്തുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് എന്നീ രാഷ്ട്ര തലന്മാര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഫ്രാന്‍സില്‍ ഈ ആഴ്ച ആദ്യം നിയന്ത്രണങ്ങള്‍ ലഘുകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഫ്രാന്‍സില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.