കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. എന്നാല്‍ കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക.
അതേസമയം, ദര്‍ശനത്തിനെത്തുന്ന എല്ലാവര്ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. കൊറോണ വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.