Home State വോട്ടുമറിച്ചു; കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

വോട്ടുമറിച്ചു; കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

0

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച ഐഎൻഎല്ലിന്റെ സ്ഥാനാർഥി അബ്ദുൾ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിനെ സ്ഥാനാർഥിയാക്കാൻ സിപിഎം ആദ്യം തീരുമാനിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎൻഎൽ നേതാവ് അബ്ദുൾ റഷീദിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

തുടർന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായത്. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്ന് കാരാട്ട് ഫൈസൽ എൽഡിഎഫ് സീറ്റിൽ വിജയിച്ചിരുന്നു.

ഐഎൻഎൽ സ്ഥാനാർഥി എൽഡിഎഫിന്റെ ഡമ്മി സ്ഥാനാർഥിയാണെന്നും എൽഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ഫലം ഇതിനെ സാധൂകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here