തിരുവനന്തപുരം: സംസ്ഥാനത്ത് മുനിസിപ്പാലിറ്റികളിൽ നടക്കുന്നത് കടുത്ത പോരാട്ടം. ആകെയുള്ള 86 മുനിസിപ്പാലിറ്റികളിൽ 37 ഇടത്ത് എൽഡിഎഫും 41 ഇടത്ത് യുഡിഎഫും മുന്നേറ്റം തുടരുന്നു. രണ്ട് മുനിസിപ്പാലിറ്റികളിൽ എൻഡിഎയും ആറിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നതായാണ് നിലവിലെ ഫലങ്ങൾ നൽകുന്ന സൂചന.
വെൽഫെയർ പാർട്ടി യുഡിഎഫ് സഖ്യമുള്ള കോഴിക്കോട് മുക്കം നഗരസഭയിൽ എൽഡിഎഫ് 15, യുഡിഎഫ് 11, വെൽഫെയർ പാർട്ടി 3, എൻഡിഎ 2 എന്നിങ്ങനെയാണ് ലീഡ് നില. ഇവിടെ ലീഗ് വിമതൻ ജയിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയിൽ കോൺഗ്രസിന്റെ ഒരു വാർഡ് ബിജെപി പിടിച്ചെടുത്തു. പാലക്കാട് എൻഡിഎയുടെ ശക്തമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തുമെന്നാണ് ഇപ്പോഴത്തെ ഫലസൂചന.
മലപ്പുറത്ത് 12 മുനിസിപ്പാലിറ്റികളിൽ 11 എണ്ണത്തിലും യുഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്.