Home Politics ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപിഐ-യുഡിഎഫ് സഖ്യത്തിന് ജയം

ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപിഐ-യുഡിഎഫ് സഖ്യത്തിന് ജയം

0

കോഴിക്കോട്: വാശിയേറിയ മത്സരം നടന്ന വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം. ആകെ 17 സീറ്റുകളിൽ ആർഎംപി.ഐ-യുഡിഎഫ് ജനകീയമുന്നണി ഒമ്പത് സീറ്റ് നേടിയപ്പോൾ ഇടതുമുന്നണി എട്ട് സീറ്റ് നേടി.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിൽ 511ൽ എൽ.ഡി.എഫും 372ൽ യു.ഡി.എഫും മുന്നിട്ടുനിൽക്കുന്നു. എൻ.ഡി.എ 24 പഞ്ചായത്തുകളിൽ മുന്നിലുണ്ട്. 32 പഞ്ചായത്തുകളിൽ മറ്റുള്ളവരും മുന്നിലാണ്.

കോർപറേഷൻ: എൽ.ഡി.എഫ് -3, യു.ഡി.എഫ് -3.

മുൻസിപ്പാലിറ്റി: എൽ.ഡി.എഫ് -35, യു.ഡി.എഫ് -45, എൻ.ഡി.എ -2, മറ്റുള്ളവർ-4.

ബ്ലോക്ക് പഞ്ചായത്ത്: എൽ.ഡി.എഫ് -108, യു.ഡി.എഫ് -43, എൻ.ഡി.എ -0, മറ്റുള്ളവർ -1.

ജില്ല പഞ്ചായത്ത്: എൽ.ഡി.എഫ് -10, യു.ഡി.എഫ് -4.

LEAVE A REPLY

Please enter your comment!
Please enter your name here