Home State മന്ത്രി എംഎം മണിയുടെ മകൾക്ക് വിജയം; ഉള്ള്യേരിയിൽ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്കരന് തോൽവി

മന്ത്രി എംഎം മണിയുടെ മകൾക്ക് വിജയം; ഉള്ള്യേരിയിൽ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്കരന് തോൽവി

0

തിരുവനന്തപുരം: വൈദ്യുത മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം. ഇടുക്കി, രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്.

എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്.

എന്നാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്കരന് തോൽവി. കോഴിക്കോട്, ഉള്ള്യേരി പഞ്ചായത്ത് ആറാം വാർഡിലാണ് കെ ഭാസ്കരൻ തോറ്റത്.

എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ അസ്സയിനാർ 89 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഷെമീർ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here