തെരഞ്ഞെടുപ്പിന് തലേദിവസം കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 38 വോട്ട്

കാസര്‍കോട്: തലശേരിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായ മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 38 വോട്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഭര്‍തൃമതി, ബേഡകം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്.

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് തിരിച്ചെത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ കാമുനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലാവുകയായിരുന്നു.706 വോട്ട് നേടി ഇടതുമുന്നണിയിലെ രേഷ്മ സജീവനാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കല്ലായി മഹിജയ്ക്ക് 212 വോട്ടും ലഭിച്ചു.

ഒരു കുട്ടിയുള്ള യുവതി ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചു വരാമെന്നു പറഞ്ഞാണ് മുങ്ങിയത്. വിവാഹത്തിന് മുന്‍പു തന്നെ സ്ഥാനാര്‍ഥിക്ക് ഇപ്പോള്‍ വിവാഹിതനായ വ്യക്തിയുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഒളിച്ചോടിയ ഇരുവരും അടുത്ത ദിവസം ബേഡകത്തെത്തി പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി വിവാഹിതരാകുകയായിരുന്നു.