Home State വോട്ടെണ്ണൽ തുടങ്ങി; ഉദ്വോഗ നിമിഷങ്ങൾ

വോട്ടെണ്ണൽ തുടങ്ങി; ഉദ്വോഗ നിമിഷങ്ങൾ

0

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി എട്ടരയോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും. 11 മണിയോടെ ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഫലങ്ങള്‍ അറിയാനാകും. ഒരു മണിയ്ക്ക് മുമ്പ് അന്തിമഫലം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിക്കുന്നത്.

കൊറോണ ബാധിതര്‍ക്ക് വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കുകയാണ്.

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here