Home Politics എസ് സുരേഷിന് പരാജയം; ബിജെപിക്കുണ്ടായ ഏക സിറ്റിംഗ് സീറ്റ്‌ നഷ്ടപ്പെട്ടു

എസ് സുരേഷിന് പരാജയം; ബിജെപിക്കുണ്ടായ ഏക സിറ്റിംഗ് സീറ്റ്‌ നഷ്ടപ്പെട്ടു

0

തിരുവനനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷിന് പരാജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റായ വെങ്ങാനൂർ ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥനാർഥി എൽജെഡിയുടെ ഭഗത് റൂഫസാണ് വിജയിച്ചത്. രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സുരേഷ് പരാജയപ്പെട്ടത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായ എസ്.ഉദയകുമാർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ബിജെപിക്കുണ്ടായ ഏക സിറ്റിംഗ് സീറ്റായിരുന്നു വെങ്ങാനൂർ ഡിവിഷൻ. 2010-ലും സുരേഷ് ഇതേ വാർഡിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ് 20 ഡിവിഷനുകളിൽ മുന്നേറുന്നുണ്ട്. യുഡിഎഫിന് ആറു ഡിവിഷനുകളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here