കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ അനുജൻ ദയനീയമായി പരാജയപ്പെട്ടു. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച എപി ഷറഫുദ്ദീനാണ് നാലാം സ്ഥാനക്കാരനായത്. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പിലിൽ നിന്നായിരുന്നു ഇയാൾ ജനവിധി നേടിയത്. 20 വോട്ട് മാത്രമാണ് ഇയാൾക്ക് ലഭിച്ചത്.
മുസ്ലിംലീഗിൻ്റെ സൈഫുദ്ദീൻ നാറാത്ത് 677 വോട്ടുമായി ഒന്നാമതെത്തി. 318 വോട്ട് നേടി എസ്ഡിപിഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 125 വോട്ടുകളുമായി സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീൻ താമസിക്കുന്നത്. ബിജെപിയും എൻഡിഎയും ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കളളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നൽകാനാണ് താനും സഹോദരനെപ്പോലെ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഷറഫുദ്ദീന് നേരത്തേ പറഞ്ഞിരുന്നു.