എ​സ് വി പ്ര​ദീ​പിൻ്റെ അപകടമരണം; ലോറി ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന ഉടമയെയും ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​സ് വി പ്ര​ദീ​പി​ൻറെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. മ​ണ​ലു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി പ്ര​ദീ​പി​ൻറെ സ്കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​ച്ച​ത്. ഇ​ടി​ച്ച​തി​ന് ശേ​ഷം എ​ന്തു​കൊ​ണ്ട് നി​ർ​ത്താ​തെ പോ​യി എ​ന്ന​തി​ന് ഡ്രൈ​വ​ർ വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല.

അ​പ​ക​ടം അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ ജോ​യി പോ​ലീ​സി​ൻ്റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ലോ​റി ഉ​ട​മ മോ​ഹ​ന​നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച​തോ​ടെ പ്ര​ദീ​പ് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യും പി​ൻ​ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഡ്രൈവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ലോ​റി​യും ഡ്രൈ​വ​റെ​യും എ​ത്തി​ച്ച​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ ഇ​വി​ടെ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഫോ​ർ​ട്ട് അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.