Home National മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ഡി വിജയമോഹൻ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ഡി വിജയമോഹൻ അന്തരിച്ചു

0

ന്യൂഡെൽഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ ഡി വിജയമോഹൻ (65)അന്തരിച്ചു. മലയാള മനോരമ ഡെൽഹി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു ഡി വിജയമോഹൻ. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഡെൽഹി സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

42 വര്‍ഷമായി മലയാള മനോരമയിൽ പ്രവര്‍ത്തിക്കുന്ന ഡി വിജയമോഹൻ 1985 ലാണ് ഡെൽഹി ബ്യൂറോയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ലോക്സഭ സ്പീക്കറുടെ മാധ്യമ ഉപദേശക സമിതി അംഗം, പത്രപ്രവര്‍ത്തക യൂണിയൻ ഡെൽഹി ഘടകം പ്രസിഡന്‍റ് തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്ത് കുടുംബാംഗമാണ്. എസ് ജയശ്രിയാണ് ഭാര്യ. അഡ്വ വി എം വിഷ്ണു മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here