Home State ഫ്‌ളാറ്റില്‍ നിന്നും ജോലിക്കാരി വീണ് മരിച്ച സംഭവം; ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിനും കേസ്

ഫ്‌ളാറ്റില്‍ നിന്നും ജോലിക്കാരി വീണ് മരിച്ച സംഭവം; ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിനും കേസ്

0

കൊച്ചി: ഫ്‌ളാറ്റില്‍ നിന്നും ജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ജോലിക്കെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച് വീട്ടുതടങ്കലിലാക്കി. ഫ്‌ളാറ്റ് ഉടമ ഇംതിയാസ് മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പൊലീസ്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സേലം സ്വദേശിനി കുമാരി(55) പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യആശുപത്രി വെന്റിലേറ്ററിലും പ്രവേശിപ്പിച്ചിരുന്നു.

ആറാം നിലയിലെ താമസക്കാരനായ ഇംതിയാസ് അഹമ്മദിന്റെ അപ്പാര്‍ട്ട്മെന്റിലെ ജോലിക്കാരിയായിരുന്നു. ശനിയാഴ്ച രാവിലെ ഇവര്‍ ഉറങ്ങിയിരുന്ന അടുക്കള തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പൊലീസിന് മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here