Home World അമേരിക്കൻ ഇലക്ടറല്‍ കൊളേജ് ജോബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

അമേരിക്കൻ ഇലക്ടറല്‍ കൊളേജ് ജോബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

0

വാഷിംഗ്ടണ്‍: അമേരിക്കൻ ഇലക്ടറല്‍ കൊളേജ് ജോബൈഡനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. നീണ്ട വിവാദങ്ങൾക്ക് ശേഷമാണ് ഡൊണാള്‍ഡ് ട്രംപിനെ ബൈഡന്‍ തോല്‍പ്പിച്ചതായി ഇലക്ട്രല്‍ കൊളേജ് തീരുമാനം അറിയിച്ചത്. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന ട്രംപിന്റെ ആരോപണവും ഹര്‍ജികളും വിവിധ കോടതികള്‍ക്കൊപ്പം സുപ്രിംകോടതിയും തള്ളിയതിന് പിന്നാലെയാണ് ഇലക്ട്രല്‍ കൊളേജ് തീരുമാനം.

വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൈഡന്‍ പ്രതികരിച്ചു.
അമേരിക്കയിലെ 538 അംഗങ്ങളുള്ള ഇലക്ട്രല്‍ കൊളേജാണ് പ്രഖ്യാപനം നടത്തിയത്. ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഇനി അമേരിക്കയുടെ അടുത്ത നാലു വര്‍ഷത്തെ ഭരണാധികാരികളായിരിക്കുകയാണ്.

കണക്കുകള്‍ പ്രകാരം ജോ ബൈഡന് 306 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here