Home National രാജ്യത്ത് പന്ത്രണ്ടു സംസ്ഥാനങ്ങളിലെ അറുപതു ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവർ

രാജ്യത്ത് പന്ത്രണ്ടു സംസ്ഥാനങ്ങളിലെ അറുപതു ശതമാനം സ്ത്രീകളും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവർ

0

ന്യൂഡെല്‍ഹി: രാജ്യത്തെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും അറുപതു ശതമാനം സ്ത്രീകളും ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍വേ റിപ്പോര്‍ട്ട്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് കണ്ടെത്തല്‍.

ആന്ധ്ര (21 ശതമാനം), അസം (28.2), ബിഹാര്‍ (20.6), ഗുജറാത്ത് (30.8), കര്‍ണാടക (35), മഹാരാഷ്ട്ര (38), മേഘാലയ (34.7), തെലങ്കാന (26.5), പശ്ചിമ ബംഗാള്‍ (35.5), ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ (36.7), ആന്‍ഡമാന്‍ നിക്കോബാര്‍ (34.8) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് നാല്‍പ്പതു ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

അന്‍പതു ശതമാനത്തോളം പുരുഷന്മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഏഴു സംസ്ഥാനങ്ങളിലാണ്. ആന്ധ്ര (48.8), അസം 42.3), ബിഹാര്‍ 43.6), മേഘാലയ (42.1), ത്രിപുര (45.7), പശ്ചിമ ബംഗാള്‍ (46.7), ആന്‍ഡമാന്‍ നിക്കോബാര്‍ (46.5) എന്നിവയാണ് അവ.

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളത് കേരളത്തിലാണ്-98.3 ശതമാനം. ലക്ഷദ്വീപ് (96.5), മിസോറം (94.4) എന്നിവയാണ് തൊട്ടുപിന്നില്‍. ബിഹാറിലാണ് സ്ത്രീകളുടെ സാക്ഷരത ഏറ്റവും കുറവ്-57.8 ശതമാനം. ആന്ധ്ര-68.6 ശതമാനം, തെലങ്കാന -66.6 ശതമാനം എന്നിങ്ങനെയാണ് സ്ത്രീ സാക്ഷരതാ നിരക്ക്. ലക്ഷദ്വീപില്‍ 99.1 പുരുഷന്മാരും സാക്ഷരരാണ്. കേരളത്തില്‍ 98.2 ശതമാനമാണ് പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്.

ഒന്‍പതാം ക്ലാസ് പാസായവരെയോ ഒരു വാചകം പൂര്‍ണമായോ ഭാഗികമായോ വായിക്കാന്‍ ആവുന്നവരെയുമാണ് സര്‍വേയില്‍ സാക്ഷരര്‍ എന്നു രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here