Home State ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​കിന്റെ മുരൾച്ചയില്‍ സൂ​ര്യ​നെ​ല്ലി

ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​കിന്റെ മുരൾച്ചയില്‍ സൂ​ര്യ​നെ​ല്ലി

0

അ​ടി​മാ​ലി: രാജാവിന്റെ തലയെടുപ്പോടെ ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്‌കൂടറുകളോടൊപ്പം സൂ​ര്യ​നെ​ല്ലി യാത്ര ചെയ്ത് കോ​ട്ട​യം ക്ലാ​സി​ക് സ്​​കൂ​ട്ടേ​ഴ്സ് ക്ലബ്. “ഓൾഡ് ഇസ് ഗോൾഡ്” തെളിയിക്കുകയാണ് ഇതുവഴി.

ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​ക​ളു​മാ​യി കോ​ട്ട​യ​ത്തു​നി​ന്നു​മാ​യി​രു​ന്നു ക്ല​ബ്​ അം​ഗ​ങ്ങ​ള്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി സൂ​ര്യ​നെ​ല്ലി​യി​ലേ​ക്കെ​ത്തി​യ​ത്.

ചേ​ത​ക്ക്, ലാ​മ്ബി, വി​ജ​യ്​ സൂ​പ്പ​ര്‍, ഇ​റ്റാ​ലി​യ​ന്‍​സ്​ വെ​സ്​​പ, പ്രി​യ തു​ട​ങ്ങി ഒ​രു കാലത്ത് നി​ര​ത്തു​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​ക​ള്‍ വീ​ണ്ടും മ​ല​യി​ടു​ക്കു​ക​ളി​ലൂ​ടെ മു​ര​ണ്ടെ​ത്തി​യ​ത് വ​ഴി​ക​ളി​ലെ​ല്ലാം കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​ക​ളു​ടെ പ്ര​ചാ​രം യു​വാ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ക്ല​ബിൻ്റെ നാലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ടി​യാ​യി​രു​ന്നു ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ കോ​ട്ട​യം- സൂ​ര്യ​നെ​ല്ലി യാ​ത്ര.

2016 ഡി​സം​ബ​ര്‍ അ​ഞ്ചി​ന് ആ​റ്​ സ്​​കൂ​ട്ട​റു​മാ​യി ആ​രം​ഭി​ച്ച ക്ല​ബി​ലി​ന്ന് ടൂ ​സ്​​ട്രോ​ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​ക​ളെ സ്​​നേ​ഹി​ക്കു​ന്ന ഇ​രു​നൂ​റോ​ളം അം​ഗ​ങ്ങ​ള്‍ ഉ​ണ്ട്. 1970 മു​ത​ല്‍ 2005 വ​രെ​യു​ള്ള കാ​ല​ത്തെ വി​വി​ധ മോ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​യു​ള്ള​വ​രാ​ണ് ക്ല​ബ്​ അം​ഗ​ങ്ങ​ള്‍. ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​മാ​യി ഓ​ള്‍ ഇ​ന്ത്യ യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രും ക്ല​ബി​ലു​ണ്ട്.

എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ന​ല്ല ക​ള​റാ​യി സൂ​ക്ഷി​ക്കു​ന്നു. മുൻപ് തു​ച്ഛ വി​ല​യ്​​ക്ക് ല​ഭി​ച്ചി​രു​ന്ന ടൂ ​സ്​​ട്രോ​ക്ക്​ ക്ലാ​സി​ക് സ്​​കൂ​ട്ട​റു​ക​ള്‍​ക്കി​ന്ന് പൊ​ന്നു​വി​ല​യെ​ന്ന വാ​ദ​ക്കാ​രാ​ണ് ക്ല​ബ്​ അം​ഗ​ങ്ങ​ള്‍. ക്ലാ​സി​ക്​ സ്​​കൂ​ട്ട​റു​ക​ളു​ടെ പാ​ര്‍​ട്സെ​ത്തി​ക്കു​ന്ന​തി​നൊ​പ്പം സ​ര്‍​വി​സി​ന് വേ​ണ്ടു​ന്ന സൗ​ക​ര്യ​ങ്ങ​ളും കോ​ട്ട​യം ക്ലാ​സി​ക് സ്​​കൂ​ട്ടേ​ഴ്സ്​ ക്ല​ബ് ല​ഭ്യ​മാ​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here