Home National നടി ചിത്രയുടെ മരണത്തിനു തൊട്ടു മുൻപ് ഫോണിൽ വാഗ്വാദം ; നിർണായക വിവരങ്ങൾ പുറത്ത്

നടി ചിത്രയുടെ മരണത്തിനു തൊട്ടു മുൻപ് ഫോണിൽ വാഗ്വാദം ; നിർണായക വിവരങ്ങൾ പുറത്ത്

0

ചെന്നൈ: സീരിയൽ നടി വി.ജെ.ചിത്രയുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ചിത്ര ജീവനൊടുക്കുന്നതിനു തൊട്ടു മുൻപ് ഫോണിൽ വാഗ്വാദത്തിലേ‍ർപ്പെട്ടതായി പൊലീസ് കണ്ടെത്തി. ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ തുടർച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു.

മരണത്തെക്കുറിച്ചുള്ള ആർഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും. അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ പ‍ഞ്ചനക്ഷത്ര ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായാണ് പോലീസ് നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here