ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെടും മുമ്പ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് പണമിടപാട് കേസിൽ വാദം കേൾക്കവെ ശനിയാഴ്ചയാണ് ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. കറാച്ചിയിലെ ഭീകരവിരുദ്ധ കോടതിയിലാണ് ഇൻഷുറൻസ് കമ്പനി വിവരങ്ങൾ വെളിപ്പെടുത്തിയത്.
പാകിസ്ഥാനില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രേഖ ഉപയോഗിച്ച് മൂന്ന് ലക്ഷം രൂപ അടച്ചാണ് ഇന്‍ഷുറന്‍സ് എടുത്തത്. ഭീകരപ്രവർത്തനത്തിനായി വ്യാജ രേഖകളുപയോഗിച്ച് നിരവധി വസ്തുക്കൾ മൻസൂർ വാങ്ങിക്കൂട്ടിയിരുന്നുവെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കറാച്ചിയിൽ വീടുകളും വസ്തുക്കളുമായി 32 മില്യൺ പാക്കിസ്ഥാനി രൂപയുടെ ആസ്തി മൻസൂറിന് ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയിൽ 2016 മേയ് 21നാണ് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ മൻസൂർ കൊല്ലപ്പെട്ടത്. 2016 മേയ് 21നാണ് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ മൻസൂർ കൊല്ലപ്പെട്ടത്. 2015 ജൂലൈയിലാണ് താലിബാൻ നേതാവായത്. മുല്ല മുഹമ്മദ് ഒമറിന്റെ പിൻഗാമിയായാണ് മൻസൂർ അധികാരമേറ്റത്.