Home Politics ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെപി ന​ദ്ദ​യ്ക്ക് കൊറോണ

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെപി ന​ദ്ദ​യ്ക്ക് കൊറോണ

0

ന്യൂ​ഡെൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെപി. ന​ദ്ദ​യ്ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താൻ ഇപ്പോൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സമ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ന​ദ്ദ അ​റി​യി​ച്ചു.

ലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊറോണ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മണിപ്പുർ മുഖ്യമന്ത്രി എൻ. ബൈരെൻ സിങ് എന്നിവർക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേസമയം രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം 98.44 ലക്ഷം കവിഞ്ഞു. ഇതിൽ 93.43 ലക്ഷം പേർ കൊറോണ മുക്തി നേടിയപ്പോൾ 1.42 ലക്ഷം പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here