ശരത് പവാറിന്റെ പിറന്നാളാഘോഷത്തിനിടെ കേക്കിനായി കൂട്ടത്തല്ല്

മുംബൈ: ​എന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ കേ​ക്കി​നാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. പ​വാ​റി​ന്‍റെ 80-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. കൊറോണ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പോ​ലും ലംഘിച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ കേ​ക്കി​നാ​യി ത​മ്മി​ല​ടി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

മ​ന്ത്രി ധ​ന​ഞ്ജ​യ് മു​ണ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​ര​ത് പ​വാ​റി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. കേ​ക്കി​നാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല​ടി​ച്ച​പ്പോൾ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. അ​തേ​സ​മ​യം, വി​ഡി​യോ പ​ങ്കു​വ​ച്ച്‌ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി.

ഭീമൻ കേക്കാണ് ആഘോഷത്തിനായി കൊണ്ടുവന്നത്. കേക്ക് മുറിച്ചതിന് പിന്നാലെ പ്രവർത്തകർ കേക്കിനായി തിക്കും തിരക്കും കൂടി. കുട്ടികളടക്കമുള്ള വലിയ ജനക്കൂട്ടമാണ് പരിപാടിക്ക് എത്തിയത്. തിരക്ക് കൂടിയതോടെ പ്രവർത്തകർ തമ്മിൽ കേക്കിനായി അടിയായി. പിന്നാലെ കസേര എടുത്തെറിയുകയും ചെയ്തു.

ഒടുവിൽ പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഇവരുടെ കയ്യിലാണ് മഹാരാഷ്ട്രയുടെ അധികാരമെന്നും സംസ്ഥാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും കുറിച്ച് ബിജെപി നേതാക്കൾ വിഡിയോ പങ്കുവയ്ക്കുന്നു.