കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കോഴിക്കോട് കുറ്റിച്ചിറയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ടൗണ്‍ പൊലീസ് നടപടി എടുത്തത്.
ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനെ ചൊല്ലിയാണ് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വളരെ വേഗത്തില്‍ തന്നെ നടപടി എടുക്കണമെന്ന് കളക്ടര്‍ ടൗണ്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. പിന്നീട് കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായേക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.