Home State കൊച്ചിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത! ; പ്രതിയെത്തേടി പോലീസ്

കൊച്ചിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത! ; പ്രതിയെത്തേടി പോലീസ്

0

കൊച്ചി: നെടുമ്പാശേരിയിൽ അത്താണിക്കുസമീപം നായയെ കഴുത്തിൽക്കുരുക്കിട്ട് കാറിൽ കെട്ടിവലിച്ച് കൊടുംക്രൂരത. അത്താണിക്കടുത്ത് ചാലാക്കയിലാണ് സംഭവം. ടാക്സികാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്.

ചുട്ടുപൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ നായ ഓടുന്നതാണ് ദൃശ്യങ്ങൾ. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

നായയുടെ കഴുത്തിൽ കെട്ടിയ കയർ ഓടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിയ്ക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’

ചെങ്ങമനാട് പോലീസ് സ്റേറഷനുമായി ബന്ധപ്പെട്ടപ്പോൾ ചില മൃഗ സ്നേഹി സംഘടനകൾ ഇടപെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുന്നെന്നും അറിഞ്ഞു. വാഹനം കണ്ടെടുത്തെന്നും പ്രതിയെ കാണാൻ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് സാമൂഹ്യപ്രവർത്തക അഡ്വ.രശ്മിത രാമചന്ദ്രൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here