Home State പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി; പോളിംഗ് വൈകുന്നു

പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി; പോളിംഗ് വൈകുന്നു

0

കൊച്ചി/പാലക്കാട്/ തൃശൂർ: രണ്ടാം ഘട്ട വോട്ടിങ്ങിനിടെ പലയിടത്തും മെഷീൻ തകരാറിലായി. വോട്ടിങ് തടസപ്പെട്ടു. കൊച്ചി കോർപ്പറേഷൻ 35-ാം ഡിവിഷൻ കാംപ്യൻ സ്കൂളിലെ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. യന്ത്രത്തകരാറിനെ തുടർന്ന് പോളിങ് വൈകുകയാണ്.

തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എള൦കുള൦ ഡിവിഷനിലെ ബൂത്തിൽ മോക് പോളി൦ഗിൽ തടസപ്പെട്ടു. നാലാം നമ്പർ പോളി൦ഗ് ബൂത്തിലാണ് പ്രശ്ന൦. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തിൽ മോക്ക് പോളി൦ഗ് ആരംഭിച്ചു.

പാലക്കാട് നഗരസഭയിലെ 23-ാം വാർഡിൽ വോട്ടിംഗ് മെഷീൻ കേടായതിനെ തുടർന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം വച്ച മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് കണ്ട് രണ്ടാമതൊരു യന്ത്രം കൂടി ഏത്തിച്ചെങ്കിലും ഇതും പ്രവർത്തനക്ഷമമായിരുന്നില്ല. ഇതോടെ വോട്ടർമാർ ബഹളം വച്ച് തുടങ്ങി. ചിലർ വോട്ട് ചെയ്യാതെ മടങ്ങി. ഒടുവിൽ മൂന്നാമതൊരു വോട്ടിംഗ് യന്ത്രം എത്തിച്ച്ശേഷമാണ് വോട്ടിംഗ് തുടങ്ങാനായത്.

1155 വോട്ടർമാരാണ് ഈ ബൂത്തിൽ വോട്ട് ചെയ്യാനായുണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായെന്നും ഇനി സുഗമമായി വോട്ടിംഗ് നടത്താമെന്നും 9 മണിയോടെ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here