കൊറോണ പ്രോ​ട്ടോകോള്‍ ലംഘിച്ച്‌ ഒരു കുടുംബത്തിലെ നാലുപേർ വോട്ടുചെയ്തു

അടിമാലി: കൊറോണ പ്രോ​ട്ടോകോള്‍ ലംഘിച്ച്‌ അടിമാലിയില്‍ കുടുംബത്തിലെ നാലുപേര്‍ വോട്ടുചെയ്തു. അടിമാലി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പോളിങ്​ സ്‌റ്റേഷനിലാണ് സംഭവം.

അടിമാലിയിലെ താലൂക്ക്​തല സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയും ഇവരുടെ അമ്മയും കൂടാതെ മറ്റൊരു വീട്ടിലെ ബന്ധുക്കളായ രണ്ടുപേരുമാണ് കൊറോണ രോഗികളായിട്ടും പിപിഇ കിറ്റ് ധരിക്കാതെയെത്തി വോട്ടുചെയ്​തത്​. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന എട്ടിനായിരുന്നു സംഭവം.

വിഷയം ശ്രദ്ധയില്‍പെട്ടിട്ടും പോളിങ്​ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞില്ലെന്നും ഒത്താശ ചെയ്​തെന്നും പറയുന്നു. വൈകീട്ട് അഞ്ചിനുശേഷം പിപിഇ കിറ്റ്​ ധരിച്ച്‌​ എത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു അനുമതി.

പോസ്​റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നതും ഉപയോഗപ്പെടുത്താതെയാണ്​ ഇവര്‍ ബൂത്തില്‍ നേരി​ട്ടെത്തി സമ്മതിദാനം വിനിയോഗിച്ചത്​.