മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി ശിവസേന എംഎൽഎ പ്രതാപ് സർനായിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് പ്രതാപ് സർനായിക്കിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. നേരത്തെ രണ്ടു തവണയും പ്രതാപ് സർനായിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
ടോപ് ഗ്രൂപ്പ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിൽ 175 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് സർനായികിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് സർനായികിന്റെ സഹായി അമിത് ചന്ദോളിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സർനായിക്കിനൊപ്പം മകൻ വിഗഹ് സർനായിക്കും എൻഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയിലാണ്. നേരത്തെ നാലു തവണ വിഗഹിനെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.