കൊച്ചി: ഭരണവിരുദ്ധ തരംഗത്തിൽ എറണാകുളം ജില്ലയില്‍ നാള നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ച് യുഡിഎഫും ബിജെപിയും. എന്നാൽ പാലാരിവട്ടം പാലം അഴിമതിയും ജില്ലയിലെ വികസന പ്രവർത്തനങ്ങളും തങ്ങൾക്ക് നേട്ടമാകുമെന്ന പ്രതീക്ഷയിൽ എൽ ഡി എഫും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
ജില്ലയിലെ 3132 ബൂത്തുകളിലെയും വോട്ട് എണ്ണി കഴിയുമ്പോള്‍ ജില്ലയില്‍ തങ്ങള്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ പറയുന്നത്. ഗ്ലാമര്‍ പോരാട്ടം നടക്കുന്ന കൊച്ചി കോര്‍പറേഷനില്‍ നിലമെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. ഭരണവിരുദ്ധ തരംഗത്തിലാണ് യുഡിഎഫ് പ്രതീക്ഷ
കൊച്ചി കോര്‍പറേഷനിലും എറണാകുളം ജില്ലാ പഞ്ചായത്തിലും 13 മുന്‍സിപ്പാലിറ്റികളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും 82 ഗ്രാമപഞ്ചായത്തിലും ആണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ പ്രാധാന്യമാണ് ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ജില്ല തൂത്തുവാരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇരുമുന്നണികളും വച്ചുപുലര്‍ത്തുന്നത്.
ഗ്ലാമര്‍ പോരാട്ടം നടക്കുന്ന കൊച്ചി കോര്‍പറേഷനും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുമാണ് ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായ എന്‍. വേണുഗോപാല്‍ പറയുന്നത്.
തുടര്‍ച്ചയായി 30 വര്‍ഷം ഭരിച്ച കൊച്ചി കോര്‍പറേഷന്‍ പത്തുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിനുശേഷം ഇത്തവണ തിരികെ ലഭിക്കുമെന്നാണ് എല്‍ഡിഎഫിലെ പ്രതീക്ഷ. യുഡിഎഫിനും എല്‍ഡിഎഫിനും ജില്ലയില്‍ കടുത്ത വെല്ലുവിളിയായി ബിജെപി മാറുമെന്ന് സംസ്ഥാന സെക്രട്ടറി ടി. പി. സിന്ധുമോള്‍ പറയുന്നു