ചിഹ്നം പതിച്ച മാസ്ക്ക് ധരിച്ച്‌ പ്രിസൈഡിങ് ഓഫിസര്‍; ഉദ്യോഗസ്ഥയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്ലം: ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് യുഡിഎഫ് പരാതി. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

അതേസമയം, ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നൽകി. നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ രണ്ടു മണിക്കൂറിൽ 11.33% പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരത്തിന്റെ തീരമേഖലയിലും മെച്ചപ്പെട്ട പോളിങ്. വോട്ടര്‍മാര്‍ ആശങ്കയില്ലാതെ ബൂത്തിലെത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കൊറോണ രോഗികള്‍ ആറുമണിക്ക് മുമ്പ് ബൂത്തിലെത്തണമെന്നും നിർദേശമുണ്ട്.