Home State സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

0

കോഴിക്കോട്: സ്വകാര്യ ലോഡ്ജിലെ ബാൽക്കണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. ഇയാൾക്കൊപ്പം വീണ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് അപകടമെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തുള്ള ‌ലോഡ്ജിന്റെ രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഇവർ വീണത്.

ബാലുശ്ശേരി സ്വദേശി ജിജോ വർഗീസ് (46) ആണ് മരിച്ചത്. മീഞ്ചന്ത സ്വദേശി സുരേഷി(40)നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മദ്യപിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെയാണ് അപകടമെന്ന് കസബ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 9.50ഓടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് കണ്ണാടിപ്പൊയിൽ സ്വദേശി രഞ്ജിത്താണ് ലോ‍‍ഡ്ജിൽ റൂം വാടകയ്ക്കെടുത്തത്.

റൂം വാടകയ്ക്കെടുത്തയാൾ വൈകിട്ടോടെ പോയി. ഇവരുടെ സുഹൃത്തായ സൂരജ് എന്നയാൾ രാത്രിയോടെ റൂമിലെത്തി. രണ്ട് പേർ താഴെ വീണത് സൂരജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്. ഉടൻ തന്നെ ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് ഓഫീസർമാരെത്തി ഇവരെ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here