Home Politics കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു; ബിജെപിയില്‍ ചേരും

കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു; ബിജെപിയില്‍ ചേരും

0

ഹൈദരാബാദ്: തെലങ്കാനയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ജി നാരായൺ റെഡ്ഡി പാർട്ടി വിട്ടു. എഐസിസി അംഗവും തെലങ്കാന കോൺഗ്രസ് ട്രഷററുമായിരുന്നു ഇദ്ദേഹം. നാരായൺ റെഡ്ഡി ബിജെപിയിൽ ചേർന്നേക്കുമെന്ന് പാർട്ടി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.

നാൽപ്പതു വർഷത്തോളം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു നാരായൺ റെഡ്ഡി. ഗ്രേറ്റർ ഹൈദാരാബാദ് മുനിസിപ്പൽ കോർപറേഷൻ(ജിഎച്ച്എംസി) തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇദ്ദേഹം പാർട്ടി വിടുന്നത്.

കോർപറേഷനിൽ രണ്ടു സീറ്റുകളാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞതെങ്കിൽ ബിജെപി മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 150 അംഗ ജിഎച്ച്എംസിയിൽ 55 സീറ്റുകൾ നേടിയ ടിആർഎസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

LEAVE A REPLY

Please enter your comment!
Please enter your name here