ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അന്തരിച്ചെന്ന് അഭ്യൂഹവുമായി ഇസ്രയേൽ അനുകൂല മാധ്യമങ്ങൾ. യുഎസിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ജൂയിഷ്പ്രസും മറ്റു ചില പോർട്ടലുകളുമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന മുഖവുരയോടെയാണ് ഇവർ വാർത്ത നൽകിയിരിക്കുന്നത്.
81 വയസ്സുകാരനായ ഖമനയി അനാരോഗ്യം മൂലം മകൻ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ഇറാനിയൻ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ വാർത്തയ്ക്കും സ്ഥിരീകരണമില്ല. 1989 മുതൽ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവായ ആയത്തുല്ല അലി ഖമനയി 1981–89 കാലയളവിൽ ഇറാന്റെ പ്രസിഡന്റായിരുന്നു.