Home World സാന്‍ പോളോ; ഇനി മുതൽ സ്റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ

സാന്‍ പോളോ; ഇനി മുതൽ സ്റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ

0

നേപ്പിൾസ്: ഫുട്ബോള്‍ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ ഡീഗോ മറഡോണയുടെ സ്മരണാര്‍ത്ഥം ഇറ്റാലിയൻ ക്ലബ് നാപോളി തങ്ങളുടെ ഹോം ഗ്രൌണ്ടിന്‍റെ പേര് പുനര്‍നാമകരണം ചെയ്തു. സാന്‍പോളോ എന്ന പേരാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണയായി മാറ്റിയിരിക്കുന്നത്. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിന്‍റെ പേരുമാറ്റാന്‍ നേപ്പിൾസ് സിറ്റി കൗൺസിൽ ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.

‘എക്കാലത്തെയും മികച്ച ഫുട്​ബോളറായിരുന്നു മറഡോണ, തൻെറ അപാരമായ കഴിവും മാന്ത്രികസ്പര്‍ശങ്ങളും ഉപയോഗിച്ച് ഏഴ് വർഷക്കാലം നേപ്പിൾസ് ജഴ്​സിയെ അദ്ദേഹം അനശ്വരമാക്കി, രണ്ട് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും മറ്റ് അഭിമാനകരമായ മുഹൂര്‍ത്തങ്ങളും ടീമിന് നൽകി. പകരമായി ഈ നഗരത്തിൻെറ മുഴുവന്‍ സ്നേഹവും നിരുപാധികവുമായ ആദരവും അദ്ദേഹം നേടിയെടുത്തു’ – നഗര ഭരണകൂടം മറഡോണയ്ക്ക് ഇങ്ങനെ ആദരവർപ്പിച്ചു.

യൂറോപ്പ ലീഗിൽ റിയൽ സോസീഡാഡിനെതിരെ വ്യാഴാഴ്​ചയാകും ഡീഗോ മറഡോണ സ്​റ്റേഡിയത്തിൽ നാപോളിയുടെ ആദ്യ മത്സരം. കഴിഞ്ഞ രണ്ട്​ ഹോം മത്സരങ്ങളിലും മറഡോണക്ക്​ ആദരം അര്‍പ്പിച്ചാണ്​ നാപോളി കളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here