ന്യൂഡെൽഹി: ഗുജറാത്തിലെ സ്വകാര്യകമ്പനിയ്ക്ക് കൈമാറിയ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഗോവ സർക്കാരിന്റെ സഹായത്തോടെ വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ താത്പര്യമുള്ള എൻവിടെക് മാരിടൈം കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വിഷയത്തിൽ വരുന്ന ആഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കും.
നാവിക സേന ഡികമ്മിഷൻ ചെയ്ത വിരാടിനെ ഏറ്റടുക്കാൻ അനുമതി തേടി ബോംബെ ഹൈക്കോടതിയ്ക്ക് മുമ്പാകെ കമ്പനി നൽകിയ അപേക്ഷയിൽ എൻഒസി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. നാവികസേന ഡികമ്മിഷൻ ചെയ്യുന്ന കപ്പലുകൾ സ്ഥിരമായി ഏറ്റെടുത്ത് പൊളിക്കുന്ന ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് വിരാട് കൈമാറുന്നതിൽ താത്പര്യമില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതായും പ്രതിരോധവകുപ്പ് വ്യക്തമാക്കി.