Home National കൂടുതൽ കര്‍ഷകർ ഡെൽഹിയിലേക്ക്; ഡെല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷ

കൂടുതൽ കര്‍ഷകർ ഡെൽഹിയിലേക്ക്; ഡെല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷ

0

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡെല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡെല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡെല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിട്ടുണ്ട്. ഇതെ തുടർന്നാണ് അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചത്.

അതേസമയം കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മറ്റന്നാളാണ്.അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കര്‍ഷക സംഘടനകള്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും.

മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന ആറാം ഘട്ട യോഗം ഈ മാസം ഒമ്പതിനാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here