Home State ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

0

പത്തനംതിട്ട: വള്ളിക്കോട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി വി ബിജുവാണ് (48) ആണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മരിച്ചത്.

തലയില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ജെസിയെ (38) കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ പരുക്കേല്‍പ്പിച്ച ബിജുവിനെ പൊലീസ് തെരയുന്നതിനിടയിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോക്സോ കേസിൽ പ്രതിയാണ് ആത്മഹത്യ ചെയ്ത ബിജു.

LEAVE A REPLY

Please enter your comment!
Please enter your name here