കാൻപുർ: ബിജെപി ഡൽഹി വക്താവ് സന്ദീപ് ശുക്ലയും(45) അദ്ദേഹത്തിന്റെ ഭാര്യ അനിതയും(42) കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ട്രക്കിലിടിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിമിടിച്ചതാണ് അപകടകാരണം. ആഗ്ര- ലഖ്നൗ എക്സ്പ്രസ് വേയിൽ താതിയ പ്രദേശത്താണ് അപകടം.
ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരുടെ മക്കളായ സിദ്ദാർഥ്(10), അഭിനവ്(6), ആരവ്(3), ബന്ധുക്കളായ അമിത് കുമാർ(19), ആര്യൻ ശർമ(23) എന്നിവർക്കും പരിക്കേറ്റു.
പ്രതാപ്ഗഢിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. എല്ലാവരെയും തിർവ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും സന്ദീപും അനിതയും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ട്രക്ക് ഡ്രൈവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.