കൊല്ലം: മൺറോതുരുത്തിൽ സി പി എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മൺറോതുരുത്ത് സ്വദേശി മണിലാലാണ് ഇന്ന് രാത്രി കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തുപ്പാശേരി അശോകൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിൽ ഇരിക്കുകയായിരുന്ന മണിലാലിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രവാസിയായിരുന്ന മണിലാൽ രണ്ടു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷം സിപിഎമ്മിൽ സജീവമായിരുന്നുവെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ആർഎസ് എസ് പ്രവർത്തകരാണെന്ന് സിപിഎം കുറ്റപ്പെടുത്തി. മൺറോതുരുത്തിലെ സമാധനാന്തരീഷം തകർക്കാനാണ് ആർ എസ് എസ് ശ്രമിച്ചതെന്ന് ഫിഷറീസ് മന്ത്രിയും സ്ഥലം എംഎൽഎയുമായ ജെ മെഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.