മുംബൈ: ലാൽബാഗിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. രണ്ട് അഗ്നിശമന സേനയും രണ്ട് ജംബോ ടാങ്കറുകളും സംഭവസ്ഥലത്തുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കി.
രാവിലെയായിരുന്നു അപകടം.
ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിൽ അപകടം ഉണ്ടായതാണ് ഇത്രയും പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ കിംഗ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ മേയര്‍ കിഷോരി പെദ്നേക്കര്‍ ഉള്‍പ്പെടെയുളളവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.