Home Covid-19 കോട്ടയത്ത് 567 പേര്‍ക്കു കൊറോണ ; 561 പേർക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയത്ത് 567 പേര്‍ക്കു കൊറോണ ; 561 പേർക്കും സമ്പര്‍ക്കം മുഖേന രോഗം

0

കോട്ടയം: ജില്ലയില്‍ 567 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 561 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

588 പേർ രോഗമുക്തരായി. 4960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38089 പേര്‍ കൊറോണ ബാധിതരായി. 33024 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11412 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

തലയോലപ്പറമ്പ്-34,
കോട്ടയം -33, അയർക്കുന്നം -30, മാടപ്പള്ളി -27, ചങ്ങനാശേരി -26,വാകത്താനം -19, ചിറക്കടവ്, കുറവിലങ്ങാട് -16

പാറത്തോട്, പനച്ചിക്കാട്-15, കൂരോപ്പട -14, വൈക്കം -13, ഏറ്റുമാനൂർ, കറുകച്ചാൽ -12, ടി.വി പുരം, കുറിച്ചി -11,
തിരുവാർപ്പ്, ആർപ്പൂക്കര, പാമ്പാടി – 10

വെളിയന്നൂർ, തൃക്കൊടിത്താനം, എലിക്കുളം-9, ഈരാറ്റുപേട്ട, എരുമേലി, മാഞ്ഞൂർ, കുമരകം – 8, തലയാഴം, കോരുത്തോട്, വെച്ചൂർ, കൊഴുവനാൽ, കാഞ്ഞിരപ്പള്ളി, വെള്ളാവൂർ,
മറവന്തുരുത്ത് – 7

വാഴപ്പള്ളി, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, കിടങ്ങൂർ-6, കടനാട്, കല്ലറ, മണർകാട്, മുളക്കുളം, അയ്മനം, പാലാ, ഉദയനാപുരം, കരൂർ,
വെള്ളൂർ – 5

ഭരണങ്ങാനം, കടുത്തുരുത്തി, കടപ്ലാമറ്റം- 4, ചെമ്പ്, മീനടം, നെടുംകുന്നം, പായിപ്പാട്, മേലുകാവ്, മീനച്ചിൽ, വിജയപുരം,
പൂഞ്ഞാർ, രാമപുരം – 3

കങ്ങഴ, പള്ളിക്കത്തോട്, അകലക്കുന്നം, മണിമല – 2,
വാഴൂർ, തലപ്പലം,ഉഴവൂർ, അതിരമ്പുഴ, മുണ്ടക്കയം, തീക്കോയി, പൂഞ്ഞാർ
തെക്കേക്കര, കാണക്കാരി, തലനാട് – 1

LEAVE A REPLY

Please enter your comment!
Please enter your name here