ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ആർക്കും ഭൂരിപക്ഷമില്ലാതായ സാഹചര്യത്തിൽ പുതി നീക്കങ്ങൾ തുടങ്ങി. എഐഎംഐഎം പിന്തുണയോടെ ഭരണം പിടിക്കാൻ കെ ചന്ദ്രശേഖർ റാവുവിൻ്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) യുടെ ശ്രമം തുടങ്ങി. നടപടി വൈകിയാൽ ബിജെപി കൗൺസിലർമാരെ പാട്ടിലാക്കുമെന്ന് ടിആർഎസ് വിലയിരുത്തുന്നു.
സീറ്റുകളുടെ എണ്ണം
കുറഞ്ഞെങ്കിലും ടിആർഎസ് ശക്തമായ രാഷ്ട്രീയ പാർട്ടിയാണ്. അവർ തെലങ്കാനയുടെ പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം കെ ചന്ദ്രശേഖർ റാവു അവലോകനം ചെയ്യുമെന്ന് ഉറപ്പുണ്ട്’ എഐഎംഐഎം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസിയുടെ അഭിപ്രായം ഈ നീക്കത്തിനുള്ള സൂചനയാണ് നൽകുന്നത്.
150 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി 55 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞതവണ ഇവർക്ക് 99 സീറ്റുകളുണ്ടായിരുന്നു. അതേസമയം, നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 48 സീറ്റുകൾ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. എഐഎംഐഎം 44 സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങി.
സംസ്ഥാനത്ത് ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
‘ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബിജെപിയോട് പോരാടും. തെലങ്കാനയിലെ ജനങ്ങൾ ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തടയുമെന്ന് ഉറപ്പുണ്ടെന്ന് ഉവൈസി പറഞ്ഞു.