ചായ, ആലൂ ​ഗോബി, തൈര് , ജിലേബി ; സമരഒരുമയിൽ കർഷകരുടെ ദൈന്യംദിന ആഹാരം ഇങ്ങനെ

ന്യൂ​ഡെൽ​ഹി: ​ഡെൽ​ഹിയിൽ കർഷകരുടെ പ്രതിഷേധം കനക്കുന്നതോടെ കർഷകരുടെ ദൈന്യംദിന ജീവിതവും സമരത്തോടെ ചേരുകയാണ്. കൊറോണ വ്യാപനകാലത്തും തങ്ങളുടെ നീതിക്ക് വേണ്ടി നാടും വീട് വിട്ട് വന്ന കർഷകർ ഊണും ഉറക്കവും സമരത്തോടൊപ്പമാണ്.

ആയിരക്കണക്കിന് കർഷകർ പ്രതിഷേധിക്കുന്ന ഡെൽ​ഹിയിലെ അതിർത്തിയിലെ ​ഗുരു​ദ്വാരകളിൽ ഒരു ദിവസത്തെ ചായക്കുള്ള ചെലവ് ഇങ്ങനെയാണ്. 500 ലിറ്റർ വെള്ളം, 200 ലിറ്റർ പാൽ, 50 കിലോ​ഗ്രാം പഞ്ചസാര, 60 കിലോ​ഗ്രാം തേയില.

നവംബർ 26 മുതൽ ഡെൽ​ഹിയിലെ അതിർത്തികളിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കർഷകർ. ഉരുക്കിഴങ്ങ് കറി, ചായയുമാണ് രാവിലത്തെ ആഹാരം. അരി, ആലൂ ​ഗോപി, തൈര് എന്നിങ്ങനെ ഉച്ചഭക്ഷണം. വൈകീട്ട് ജിലേബി- ഇങ്ങനെയാണ് പ്രതിഷേധക്കാരുടെ ആഹാരം.

പുലർച്ചെ നാലിന് എല്ലാവരും ഉറങ്ങുമ്പോൾ തിക്രി അതിർത്തിയിൽ ഹരിയാനയിൽ നിന്നുള്ള ആറ് മധ്യവയസ്കരായ കർഷകർ ഉണർന്ന് ആറായിരത്തോളം പേർക്ക് ആഹാരം തയ്യാറാക്കും. പുലർച്ചെ അഞ്ച് മണിക്ക് ആദ്യത്തെ ചായ തയ്യാറാകും. ദിവസവും പുതിയ പച്ചക്കറികൾ വാങ്ങും. ആളുകൾ സന്തോഷത്തോടെ സംഭാവന ചെയ്യുന്നത് സ്വീകരിക്കും.

പ്രതിഷേധക്കാരിൽ കരിമ്പ് കർഷകരുമുള്ളതിനാൽ പ്രതിഷേധം തുടങ്ങിയതുമുതൽ ജലേബി അടക്കമുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്. ചിലർ ​ഗുരുദ്വാരകളിൽ നിന്നും ചിലർ സ്വയം പാകം ചെയ്തും കഴിക്കുന്നു. ​ഗ്യാസ് സിലിണ്ടർ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ എല്ലാമായാണ് ഇവരെല്ലാം പ്രതിഷേധത്തിന് അണിനിരന്നിരിക്കുന്നത്.

സംഭാവനയായി നൽകുന്ന പലവ്യജ്ഞനങ്ങൾ അടുക്കളയിൽ ഉപയോ​ഗിക്കുന്നതായി മറ്റൊരു അടുക്കളയിലെ 42കാരനായ കർഷകൻ പറഞ്ഞു. 2.5 ക്വിന്റൽ പരിപ്പ്, 125 കിലോ അരി, രണ്ട് ക്വിന്റൽ പച്ചക്കറി എന്നിവയും ചിലർ സംഭാവനയായി നൽകി.