വത്തിക്കാൻ സിറ്റി: ക്രിസ്മസ് ഇത്തവണ കൊറോണ പ്രതിസന്ധിയുടെ നടുവിലാണ്. ഈശോയുടെ പിറവിയോടെ, ലോകത്തിൽ ഭീതി വിതച്ച കൊറോണയ്ക്ക് അന്ത്യമാകുമെന്ന വിശ്വാസവും പ്രതീക്ഷയും ശക്തമാകുന്നു.തിരുപ്പിറവി ആഘോഷങ്ങൾക്ക് വത്തിക്കാനും ഒരുങ്ങുകയാണ്. ക്രിസ്തുമസിന് ഏറ്റവും അവിഭാജ്യ ഘടകമായ ക്രിസ്മസ് ട്രീ വത്തിക്കാനിൽ എത്തിക്കഴിഞ്ഞു.
വത്തിക്കാൻ ചത്വരത്തിന്റ് ഒബ്ലിക്സ്കിന്റ്റ് അടുത്താണ് ഈ വർഷവും ക്രിസ്മസ് ട്രീ സ്ഥാപിച്ചിരിക്കുന്നത്. സ്ലോവേനിയൻ നിന്നും കൊണ്ടുവന്ന സ്പ്രൂചെ വിഭാഗത്തിൽപെട്ട പൈൻ മരം കൊണ്ടാണ് ട്രീ നിർമ്മിച്ചിരിക്കുന്നത്. 28.9 മീറ്റർ ഉയരമാണ് ട്രീയ്ക്ക് ഉള്ളത്.
ഡിസംബർ 11 ന് വൈകിട്ട് നാലിന് വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡന്റ് കർദിനാൾ ജുസെപ്പെ ബേർത്തലോയും, സെക്രട്ടറി ജനറൽ ബിഷപ് ഫെർണാണ്ടോയും ചേർന്ന് ട്രീയുടെ സിച്ച് ഓൺ കർമ്മം നിർവഹിക്കും.
സ്ലോവെന്യയുടെ കൊച്ചോയോയെ എന്ന സ്ഥലത്തുനിന്നാണ് ട്രീ കൊണ്ടുവന്നിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ 300 വർഷം പഴക്കമുള്ള മരം സ്ലോവേനിയൻ ആണ് ഉള്ളത്.